കുഞ്ഞി കാലിൽ വെള്ളി പാദസരവും കിലുക്കി കിലുക്കി
അച്ഛന്റെ കൈയിൽ തുങ്ങി.... മഴ മറഞ്ഞു വെയിൽ ചിരിച്ചെത്തിയിട്ടും
കുടയും കറക്കി കളിച്ചു കൂട്ടി കുറുമ്പി നടന്നകലുമായിരുന്നുവെന്നു എനിക്കു പറഞ്ഞു തന്നത് എന്റെ കണ്ണുകൾ ആയിരുന്നില്ല
എന്റെ അമ്മയായിരുന്നു....
ഒരു പള്ളിപെരുനാളിനു അച്ഛന്റെ ഒക്കത്തു പറ്റിപിടിച്ചിരുന്നു തിളങ്ങി ചിരിച്ചങ്ങു ഒന്നായ് ചേർന്ന മെഴുകുതിരി നാളങ്ങൾ കണ്ടൊരു നേർത്ത.. ഓർമ മാത്രം എന്നുമുണ്ടായിരുന്നു.....
എങ്കിലോ.....
ബാല്യം കടന്ന എന്റെ ഈ യൗവനത്തിൻ വീഥികളിൽ പക്ഷെ അറിഞ്ഞിടാൻ... ഓർമകൾക്ക് ചേർത്തു കൊടുക്കുവാൻ ഒരു നല്ല നിമിഷം കൂടി കൂട്ടായ് ഇല്ലാതെ പോയ്.....
🙂🙂
©sunithamol
S