വാർന്നുലയുന്ന നിൻ സൗരഭ്യം
നിഴൽ മാത്രമാവുകയായ്
പച്ചപ്പുൽവിരിച്ച നിൻ മേനിയെ
നിറങ്ങളോടുകൂടാടിയ നിൻ ഹൃദയത്തെ
നഗ്നതയിലേക്ക് വലിച്ചെറിയുകയാണിന്ന്
തീക്കനലാം നിൻ ജ്വാലയെ
മൂടിമറച്ച് കൂടെയാടുകയാണോ നീ ??
ഇനിയും നിശബ്ദത പൂണ്ടു നിൽക്കുകയാണോ നീ ??
ഒരമ്മയെപോൽ നീ വളർത്തിയ നിൻ കിടാങ്ങൾ
വാക്കുകൾക്കൊരുത്തരം നൽകുംവരെ
നിന്നിലെ മൗനത്തെ കീറിമുറിക്കുമിവർ
മുറിവുകൾക്കകലെയാണിന്നുനിൻ സഹനം
എന്നിട്ടും ഒരുത്തരമായ് ഇന്ന് ചൊല്ലിയതോ :
"നിൻ മക്കൾക്കെന്നുമൊരു
വെളിച്ചമാകുമീ അമ്മയെന്ന്"..
©liyajubi
L