ഈ കൊച്ചു ജനാല കമ്പികളിൽ പിടിച്ച് നിന്നോണ്ട് പുറത്തേക്ക് നോക്കി ഞാൻ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളേറയായി.
അവസാനമായി നിൻ്റെ തോളിൽ ചാരി ഞാൻ ഇരുന്ന ദിവസ്സം, നീ ഓർക്കുന്നുണ്ടോ??
അന്ന് വരെ എൻ്റെ ഈ കൊച്ചു വേദന നിനക്ക് അറിയില്ലായിരുന്നു, എനിക്കും...
അന്ന് വരെ എത്രയോ ദിന രാത്രങ്ങൾ നമുക്കിടയിൽ മറകൾ ഇല്ലായിരുന്നു.
അന്ന് വരെ എൻ്റെ നുണക്കുഴിക്കപ്പുറം നിനക്കൊരു ലോകം ഇല്ലായിരുന്നു.
ഞാൻ ഇല്ലാതെ നീ ഇല്ലായിരുന്നു...
ഇന്ന് നിനക്കായി ഞാൻ ഈ കത്ത് കുറിക്കുമ്പോൾ എൻ്റെ കയ്യിലെ വിറ നിന്ന് തുടങ്ങിയിരിക്കുന്നു. എനിക്കറിയാം ഈ കത്തും നീ കാണുകില്ല...
നാളെ ഈ ജനാലക്കപ്പുറം കാണുന്ന ശ്മശാനത്തിൽ എൻ്റെ ജാതിയും മതവും പേരും നാളും നോക്കാണ്ട് അടക്കിയേക്കം.
അപ്പോഴും നീ അതൊന്നും അറിയാതെ അവളോടൊപ്പം ജീവിതം ആസ്വദിക്കുകയാവും.
എന്തിനേറെ ഇപ്പഴും എൻ്റെ ഇടം കയ്യിൻ്റെ ആട്ടം നിലച്ചാൽ കരച്ചിൽ പൊന്തുന്ന ആ തോട്ടിലിനുള്ളിൽ കിടക്കുന്നത് നിൻ്റെ ചോര ആണെന്ന് പോലും നീ അറിഞ്ഞില്ലല്ലോ...
അത് നിൻ്റെ മാത്രം തെറ്റല്ല, എൻ്റെയും കൂടെയാണ്...
ഞാൻ അറിയിച്ചില്ല, അറിയിക്കാൻ പാടില്ലായിരുന്നു...
ആ രാത്രി, അവൾ പിറക്കും മുന്നേ മരിക്കണം എന്നാശിച്ചവളാ ഞാൻ...
എന്ത് ചെയ്യാൻ...
ഇന്നിപ്പോ ഈ വേദന സഹിച്ചോണ്ട് മരിക്കാൻ വിധിക്കപ്പെടുമ്പോഴും ഇവളെ ഓർത്ത് പോലും എനിക്ക് ആവലാതി തോന്നുന്നില്ല...
കാരണം, നീയില്ലാതെ ആയപ്പോളും എൻ്റെ കുടുംബം ഈ പടി കേറി വന്നിരുന്നു, പക്ഷേ ഇവൾ എൻ്റെ വയറ്റിൽ അനക്കം തുടങ്ങിയ നാൾ മുതൽ എന്നെ അന്വേഷിച്ച് എനിക്കറിയാവുന്ന ആരും വന്നിട്ടില്ല...
എന്തായാലും നാളെ പകൽ, ഇവളെ കൊണ്ട് പോവാൻ ഒരു കൂട്ടർ വരുന്നുണ്ടത്രെ, അവർ കൊണ്ട് പോവും, അവർ വളർത്തും...
ഞാൻ പേര് പോലും വിളിച്ചിട്ടില്ല, അവർ വിളിക്കട്ടെ, അവർ വളർത്തട്ടെ, അവരുടെ മകളായി...
ഈ മണ്ണിൽ ഞാൻ ചേർന്നലിയുമ്പോൾ എൻ്റേതായ എല്ലാ ശേഷിപ്പുകളും അവസാനിക്കട്ടെ....
(ക്യാൻസർ എന്ന മഹാവ്യാധിക്ക് മുന്നിൽ എന്നും ഇളിച്ച് കാട്ടിയ പ്രിയ സോദരി, അന്ത്യശ്വാസം വരെ നീ അവനെ പ്രതീക്ഷിച്ചു, ഒരിക്കലെങ്കിലും വരുമെന്ന്, ആരാണെന്നോ എന്താണെന്നോ ഞങ്ങളിൽ ആരോടെങ്കിലും നീ പറഞ്ഞിരുന്നെങ്കിൽ എന്ന് ഓർത്ത് പോയിട്ടുണ്ട്...പക്ഷേ, നിൻ്റെ തീരുമാനം വേറേ ആയിരുന്നു...
നീയോഴുക്കാതെ സൂക്ഷിച്ച കണ്ണുനീർ തുള്ളികളോട് പോലും എനിക്ക് അസൂയ ആണ്...)
©thezcount
T