A

അമൃതമീസ്നേഹം

അമൃതമീസ്നേഹം
നിൻ ശക്തമാം മൊഴികൾ
എൻ ജീവനിൽ
മായാ കടലായി
നിൻ നിറവുറ്റ ജീവിതമെന്നിൽ സ്നേഹാമൃതമായ് മാറി
അവളാക്കുന്നു എൻ വാക്കുകൾക്കുമപ്പുറം സ്നേഹനിധിയായ് മാറിയ ജനനി '
നിൻ ക്രോധമെന്നിൽ
എന്തോ ! നന്മയായ് ഭവിച്ചു
ഒരു മായാ തുടക്കം നിന്നിൽ അർപ്പിച്ചു
ജനനീ നിൻ നയനമതൊ
ചൊല്ലുന്നു നീയാം - സ്നേഹപല്ലവി
ഓരോ ഹൃദയമിടിപ്പിലും
നിയോർത്തു നിൻ
' പൈതലെ' '
വാക്കുകൾക്കും അതീതമൊ നിൻ സ്നേഹം.
അനേകം തടസങ്ങൾ
നിന്നിൽ കൊടും കാറ്റായ് ആഞ്ഞടിച്ചു
എങ്കിലും നീ എനിക്കായ്
എല്ലാം മാറ്റിമറിച്ചു..
അല്ലയോ തായേ?
എൻ ജീവൻ നിന്നിൽ
തുടങ്ങി ഇനി നിനക്കായ് മാത്രം....
©Amrutha Sa