നിദ്രയിൽ നിന്നുണർന്നവൾ
കേശഭാരം ഒതുക്കവേ,
ഗോധി തീരുന്നിടത്തൊരു,
കുനുപ്പും മുഴുപ്പും തട കെട്ടിയോ..
ദൃഢം വരുത്തുവാൻ ചുവരിലെ,
കണ്ണാടിയോട് ചേർന്ന് നോക്കി,
ഉണ്ടവിടെ രക്തം തിണർത്തൊരു,
നീണ്ട പാടും ചുറ്റിലും രക്ത വർണ്ണവും.
കണ്ണാടി കാട്ടിയ രൂപമെന്തോ,
അന്താളിപ്പോടെ ചൂഴ്ന്ന് പരതി,
പിന്നി നിൽക്കുന്ന കുപ്പായ ശീല,
കൊളുത്തിളകിയ ജമ്പറും.
മാശുവള്ളി അറുത്ത ഓർമകൾ,
തലോടി കൈ നീക്കി നോക്കവേ,
നഖം തീർത്ത ചിത്രങ്ങളിൽ,
നീറ്റലിന്റെ സൗഖ്യം വേറെയും.
അശ്രദ്ധം കോർത്തിട്ട വള്ളിയും,
അടർന്ന് താഴേക്ക് പടർന്ന ശീലയും,
അവിടിവിടെ വേറിട്ട തുന്നലും,
ഗൂഢതകൾ പലതും വിളിച്ചു കാട്ടുന്നു,
കഴുത്തിന്റെ ഇടം ചെരുവിൽ
പെരുവിരൽ ചേർത്തപ്പോൾ,
വിശപ്പിന്റെ കാഠിന്യം ഇരുളിൽ,
രുചി നോക്കിയ ഓർമകൾ..
തഴമ്പിട്ട പാടുകൾ പലതും,
പഴയതും പുതിയതും,
കൂടാതെ പായയിൽ ചുരുണ്ട്,
ഉറങ്ങുന്ന ചിലതും.
കഴുത്തിൽ തഴുകുന്ന വിരലൊരു,
ചരടിൽ ഉടക്കി സ്തംഭിച്ചു,
പ്രണയം വലിച്ചിട്ട കുടുക്കിൽ,
അവൾ ചുമക്കുന്ന ഭാരത്തിൽ..!
-23-02-'23
©thezcount.com
©thezcount
T