L

അവൾ (HER)

പ്രിയ സഖി
നിനക്കാത്ത
നേരമെൻ മനസ്സിൽ
നിനവായി വന്നു നീ
നിലാവായ് മാറും
നിൻ മന്ദഹാസം തൻ
നിഴലായി ഞാൻ മാറവേ
മനസ്സിലായിരം ചിരാതുകൾ തെളിഞ്ഞൊരാ മാത്രയിൽ
അഗ്നി തൻ ജ്വാലയിൽ തെളിഞ്ഞു നിൻ മുഖം
സപ്തസ്വരങ്ങളെക്കാൾ
കാതുകൾക്കിമ്പമായി മാറിയ
ശ്രുതിലയ രാഗമായിരുന്നു
നീ സഖീ...
ഈ ജന്മമത്രയും
എഴുതി വച്ചൊരാ കാവ്യമെല്ലാം
നിന്നരുകിൽ ഒരു നേർത്ത മഴതുള്ളിയായ് പൊഴിഞ്ഞ് പോയിടും പോലെ....
നീയും നിലാവും
നിൻ നീലമിഴികളും
നീയും നിൻ
ചുടു നിശ്വാസങ്ങളും...
ദീര്‍ഘ നാളിങ്ങനെ
മേല്കുമേൽ മേവട്ടെ..
വിടരാൻ നില്ക്കുന്ന പനിനീർ പുഷ്പ്പമായി മനതാരിൽ വസന്തം പൊഴിച്ചീടുന്നവൾ...
ആത്മാവിൻ ആഴങ്ങളില്‍ കുളിരുമായി വന്നുണർത്തിയ പ്രിയ സോദരിക്ക്...
ഹൃദയം തൻ ഉൾവേരുകളിൽ കോർത്ത
ഒരായിരമായിരം ജന്മദിനാശംസകൾ ....❣️
ഒരുപാട് സ്നേഹത്തോടെ
*സഖാവ്*...🚩
©logophile