S

ബാല്യകാലം

ബാല്യകാലമെന്നതെത്ര
സുന്ദരകാലം.
ആ സുന്ദരനിമിഷങ്ങൾ ഒരിക്കലും
തിരിച്ചുവരികില്ലെന്നറിയുമ്പോഴും
ഒരിക്കൽക്കൂടി ഒന്നുവന്നെങ്കിൽ
എന്നാശിച്ചുപോയിടുന്നു.
ഒന്നുകൂടെയാ വയലുകളിലൂടെയും
തോടുകളിലൂടെയും ഓടിക്കളിച്ചീടുവാൻ
ഞാൻ ആശിച്ചുപോകുന്നു.
ഹാ !എത്ര സുന്ദരമെൻ
ബാല്യകാലം.
ചാറ്റൽമഴ പെയ്യുമ്പോൾ
മുറ്റത്തേക്കോടിടുന്നൊരെൻ ബാല്യകാലം
കാറ്റുകൾ വന്നു മാവിനെ തഴുകിടുമ്പോൾ
മാമ്പഴം വീണുവോയെന്നു
നോക്കുവാൻവേണ്ടി മാവിൻ
ചുവട്ടിലേക്കോടിടുന്നൊരെൻ
ബാല്യകാലം.
ഓർക്കുംതോറും മധുരംകൂടുന്നൊരെൻ
ബാല്യകാലം
എത്രയെത്ര സുന്ദരമായിരുന്നെൻ
ബാല്യകാലം...
©surabhiraj