മുള്ളേല്ക്കാത്ത ഇലയും വിറയ്കാത്ത കൈകളും
ഒന്നും പഠിച്ചിെല്ലന്നാണോ..
തൂൺ ഇല്ലാത്തതിനാൽ ആകാശത്തിന് കെട്ടുറപ്പി ല്ലെന്നാണോ..
മുഖമാണ് മുഖവുര എന്നത് സത്യം തന്നെ,
ആകിലും പല ഹേതു മുഖവുര ആയിടുമെന്നത്
മിഥ്യയല്ലെന്നത് ശരി തന്നെയല്ലേ
ഏതാണ് ഭേദം..,
കഴുമരച്ചോടോ കഴുകൻറെ ചുണ്ടോ,
പെയ്യാൻ ഇരിക്കുന്ന മേഘമോ പെയ്തു തോർന്ന മാനമോ,
ചെറു കിളിയുടെ ചിലച്ചിലോ,
നേർത്ത കരച്ചിലോ..
കണ്ണടച്ചാലും മൂക്കിന് ധാരണയുണ്ടത്രേ
വഴിയും വഴിയുടെ ഇടുങ്ങിയ അസ്ഥിത്വവും!!
മണ്ണിൻറെ മണമത്രേ വഴികാട്ടി!
വടിയുടെയും ടോർച്ചിന്റെയും ആവശ്യം ആവശ്യമില്ലെന്ന് മൂക്കിനു വാശി..
ഹാ ആർക്കറിയാം ,
എന്നാലങ്ങനെ ആവട്ടെ എന്ന് ഞാനും ഉരിഞ്ഞു..
കൈപ്പിൻറെ പിന്നിലെ മധുരത്തെ നുണഞ്ഞിട്ടുണ്ടോ എന്ന് ചോദിക്കുമെന്ന് കരുതി.
ഉത്തരം കാണാതെ പഠിച്ചു ,
പക്ഷേ നിരാശ എന്നോണം മൗനം വാലിട്ടിളക്കി.. ഇക്കിളിപ്പെടുത്തി ,
പിന്നെ ചിരിയുടെ പൂരം ആയിരുന്നു ..
ഇക്കിളി യിൽ നിന്നും ഉതിർന്ന ചിരിയെന്ന്
തോന്നുമെങ്കിലും,
അതിനൊരുതരം ഭ്രാന്തിനെ്റ തോലായിരുന്നു ..
കിനാവിൻ റെ കണ്ണും,ഒരുപിടി ദുഃഖത്തിന്റെ നിറവും,
മെലിഞ്ഞിടുങ്ങിയ സൗഹൃദത്തിൻറെ നീളവു൦,
പല ഓർമ്മകളുടെ തിളക്കമുള്ള നനവും ..
©wavyme
W