S

ദൈവത്തിന്റെ സമ്മാനം 💖💖😘

ഒരു ജൻമയുഗമൊട്ടാകെ ഏകയായി
നീറിപുകഞ്ഞൊരു നെഞ്ചകം...
ദൈവത്തിന്റെ സ്വന്തമാവാൻ കൊതിച്ചവൾ.....
ഒരു ജനുവരി മാസത്തിൻ മടിത്തട്ടിൽ
തളർന്നുറങ്ങവേ,
കാലത്തിൻ ചെറുകഥ രചിച്ച കരങ്ങൾ
ഒരു "പുണ്യ ഹൃദയം" അവൾക്കായി ചേർത്തുവച്ചു.....
എത്ര ജന്മമുണ്ടെങ്കിലും തുണയായ് കൂട്ടായിരിക്കുവാൻ.....
ഇന്നി പുണ്യവീഥികളിൽ അവൾ തനിച്ചല്ല.....
ഒപ്പമുണ്ടവൾക്കായ്
ശുദ്ധായ നെഞ്ചിൻ സ്നേഹവായ്പുകൾ.....
ഇന്നി പുണ്യ പാതകളിൽ തുടരുകയാണ്......ഇരു ഹൃദയവും ഒന്നായ് ചേർന്നൊരു സ്വപ്നയാത്ര.....
©sunithamol