M

എന്റെ മരണം

ഇന്നന്റെ ആത്മാവ്
എന്നിൽ നിന്നും വിട്ടകലുകയാണ്,
ചിലർ അതിനെ മരണം എന്നുവിളിക്കുന്നു.
ഇന്നെന്തോ എന്റെ ഹൃദയ
മണിനാദം കേൾക്കുന്നില്ല
എന്തോ എന്റെ സ്വനപേടകത്തിൽ
നിന്നൊന്നും ഉയരുന്നുമില്ല
ഇന്നന്റെ കണ്ണുകൾക്ക്
അന്ധകാരം ബാധിച്ചിരിക്കുന്നു
ഞാൻ കാതൊന്ന് കൂർപ്പിച്ചുവെച്ചു
ഭാഗ്യം കാതുകൾക്കൊന്നും
സംഭവിച്ചിട്ടില്ല, ആശ്വാസം.
അപ്പോൾ ആരോ ചോദിക്കുന്നത് കേട്ടു,ആരാണെന്ന് വ്യക്തമല്ല,
ചത്തവൻ സ്വർഗത്തിലോ,
അതോ നരകത്തിലോ ?
ഈ ചോദിച്ചവൻ മരിച്ചിട്ട്
എത്ര കാലമായി ?
ജനിച്ചപ്പോഴേ മരിച്ചവർ,
യൗവ്വനത്തിലേ നരബാധിച്ചവർ,
ബാല്യത്തിലേ തളർന്നുപോയവർ,
അവർ, ഇന്നെന്നെ യാത്രയാക്കാൻ
വന്നിരിക്കുന്നു, കഷ്ട്ടം
ഞാനോ, മരിച്ചിട്ടും ജീവിക്കുന്നവൻ!
മുർഷിദ്
©murshid