W

എന്ത് രസമായിരിക്കും അല്ലേ...!!

ഓർമ്മകൾ വിയർപ്പുകണങ്ങൾ ആയി
പെയ്തൊഴിഞ്ഞെങ്കിൽ..,
ഭൂമിയപ്പാടെ സാഗരത്തിന്
വഴിയൊരുങ്ങിയതായി ഭവിക്കുമായിരുന്നു..
സ്വപ്നങ്ങൾക്ക് ചിറക് മുളച്ചിരുന്നേൽ..,
അവകൾ പറന്നുയർന്ന് പ്രകാശത്തിനൊരു വിടവു൦ നൽകാതെ പകലിനെ മറച്ചേനെ..
ചിന്തകൾക്ക് ജീവനുണ്ടായിരുന്നേൽ..,
അവ മൽസഽ കൂട്ടങ്ങൾ കണക്കെ
നീന്തി രസിക്കുമായിരിക്കും..
സ്വപ്നങ്ങൾ തീർത്ത രാത്രിയിൽ,
ഓർമ്മകൾ വഴിയൊരുക്കിയ സാഗരത്തിന്റെ ഓരത്ത് , തിരകളോടൊപ്പം തികട്ടിവരുന്ന,
ചിന്തകൾ ആകുന്ന മീൻ കുഞ്ഞുങ്ങളെ,
ഓരം ചേർന്നിരുന്ന്, കൈകൾകോർത്ത്
നോക്കിയിരിക്കാൻ എന്ത് രസമായിരിക്കും അല്ലേ..!!
©wavyme