A

എൻ്റെ ഭൂമി

കണ്ണീർ തുള്ളികൾ ഈ മണ്ണിൽ വീഴുമ്പോ
കേഴുന്നു ഇന്നെൻ്റെ ഭൂമി .
മലകളും പുഴകളും അരുവിയും നിറഞ്ഞൊരു
അഴകിൻ്റെ കൂടാരമെൻ ഭൂമി.
പലവിധ വർണങ്ങൾ നിറഞ്ഞൊരെൻ ഭൂമി
ചിരി തൂകി നിൽക്കുന്ന മുക്കുറ്റി പൂക്കളും
ഭൂമിയുടെ താജ്മഹലാം മലകളും
വിശറിയാം മരങ്ങളും നിറഞ്ഞൊരെൻ ഭൂമി.
ഇന്ന് ഈ ഭൂമിയിൽ ഐശ്വര്യ വർഷമായി
എന്തെ ജലകണം പൊഴിയുന്നില്ല.
ഇന്നെൻ്റെ ഭൂമി ജലകനങ്ങൾക്കായി കേഴുന്നെലോ.
നിൻ പുത്രനാം ഞാനും ഇന്നുനിൻ കണീരിൻ
കാരണമെല്ലോ നിന്നെ
അമ്മയാം നിന്നുടെ കണ്ണുനീർ ഇന്ന് ഭൂമി തൻ മക്കൾടെ ശാപമല്ലോ.
©anjanasree