മെഴുകുതിരി പോൽ എരിയുന്ന ജീവന്ന്,
ഓർമയാൽ ഉയിർ നൽകുവാൻ മോഹം.
ഓർമകൾ കോർക്കുവാൻ അക്ഷരം ചേർത്തൊരു,
തടി നൂല് നെയ്യുവാൻ മോഹം.
പിന്നെയും ആയിരം വത്സരങ്ങൾ, ആ,
നൂൽ മെത്തയിൽ ചേർന്നുറങ്ങുവാൻ മോഹം.
നിദ്രയിൽ വീണ്ടുമൊരു ജീവിതം കാൺകെ,
മെത്തതൻ വിസ്താരം ഏറ്റുവാൻ മോഹം.
വിസ്താരം ഏറവേ മെതത്തൻ കോണിലായ്,
നിൻമുഖം കാണുവാൻ മോഹം.
മോഹങ്ങൾ അങ്ങിനെ വീണ്ടുമെത്തുന്നു,
മോഹിക്കുവാൻ വേണ്ടി മാത്രം..
മോഹത്തിനാൽ നെയ്ത മെത്തയും സ്വപ്നവും,
മോഹത്തിനായ് മാത്രം ഉണരുന്നു ദിനവും.
15-06-2022
©thezcount
T