ഇനിയില്ല പൂക്കൾതൻ നറുമലർ കാന്തിയോ-
ടണയുന്ന മാരുതൻ തെക്കുദിക്കിൽ.
ഇനിയില്ല സൂര്യന്റെ കിരണങ്ങൾ തഴുകുന്ന
കാറ്റിന്റെയോളങ്ങൾ തെക്കുദിക്കിൽ.
വാർമുടിതോരാത്തൊരാവിൺമുകിൽപെണ്ണി
നോടു ഞാൻ ചോദിപ്പുയേറെയിന്നാദ്യമായി
എവിടെയെന്നോമനക്കുഞ്ഞിന്നണിയുവാൻ
സന്ധ്യയിൽ ചാലിച്ച പൊൻവസന്തം.
വിടരുന്ന സ്വപ്‌നങ്ങലിടറുന്ന കാലൊച്ച
കൊഴിയുന്ന വാത്സല്യമിന്നു ഭൂവിൽ.
ഇരുളിന്റെതന്ത്രിയിൽ ചിതറുന്ന താരുണ്യ
കദനമാം നയനങ്ങൾ മുന്നിൽ നിൽപ്പൂ.
ഇനിയാകഥചൊല്ലിതീർക്കുവാനായ് തെല്ലു
വിൺപാരിജാതങ്ങൾ ബാക്കിയില്ല.
മധുരമാം താരാട്ടുമേറ്റുചൊന്നീടാതെ
നീർച്ചോലയിന്നിതാ പൊയ്മറഞ്ഞു.
തണുവില്ല താന്തമാം വെയിലേറ്റു വാടുമീ
പുൽനാമ്പിനോട് ഞാൻ ചോദിക്കിലോ
തരിശാർന്നപാടമാം പൂഴിയിൽ നിന്നാ -
ത്മഗദ്ഗദം മൂളിടാൻ വെമ്പിടുന്നു.
ഇവിടില്ല ജനനിയുംജന്മോദായങ്ങളു-
മിവിടില്ല ഹൃത്തിന്റെ വെൺചെപ്പുകൾ
കപടമാം തട്ടകത്തേരില്ലരങ്ങേറും
മാസ്മരികഭാവങ്ങൾ തേടുന്നു നാം.
ഇവയൊക്കെയെൻബാല്യകൗമാരവുംകട- ന്നിവിടെത്തി നോക്കുമ്പോൾ കാണുന്നു -
ഞാൻ.
കാലമാം ശകടത്തിൽ പായുമീ മാനവനോ-
ർക്കുമോയിനിയാർക്കു വേണ്ടിയെന്നായി.
©chinchuu
C