T

ഇന്നലെകൾ

ഓർമകൾ പൂക്കുന്ന വാകയുണ്ടകലെ,
ഓർത്ത് ചിരിക്കുന്ന കൂട്ടരുണ്ടവിടെ,
ഓടി അണയുന്ന സ്നേഹമുണ്ട് അവിടെ,
ഓരം ചേർന്നോഴുകുന്ന സ്വപ്നങ്ങളുണ്ട്,
കൂടുണ്ട് കൂട്ടുണ്ട് കൂട്ടരുണ്ട്, എങ്കിലും,
കൂടെ ഇരിക്കുവാൻ അശയാൽ മോഹിച്ച,
തോഴൻ ഒരുത്തൻ ഇല്ലാതെ പോയ്, മിത്രമേ,
തേടുന്ന തേട്ടവും, കാണുന്ന കാഴ്ചയും
മങ്ങി തുടങ്ങി, പിൻ നോവായി മാറി,
അവനെൻ മനസ്സിൻ്റെ കോണിൽ പണി തീർത്ത,
ആരും കൊതിക്കുന്ന മാളിക പാഴായി,
ആവനാഴി നിറച്ച് ഞാൻ സൂക്ഷിച്ച,
അസ്ത്രങ്ങളത്രയും തുരുംബേറി തുടങ്ങി,
ഇനിയുമൊരു പുതു ജീവൻ നിദ്രയിൽ പോലും,
ഇരമ്പാൻ കൊതിക്കില്ല ഉറപ്പായി മാറി,
ഇനിയെൻ്റെ സ്വപ്നങ്ങൾ എൻ്റേത് മാത്രം,
ഇനിയെൻ്റെ പാതിയും വെന്തെന്ന പോലെ...
18-06-'22
©thezcount