N

ജീവിതത്തിനും മരണത്തിനും ഇടയിൽ ചില സമയം നമ്മൾ ജീവിച്ചു പോകാറുണ്ട്, ഒരുപാട്…

ജീവിതത്തിനും മരണത്തിനും ഇടയിൽ ചില സമയം നമ്മൾ ജീവിച്ചു പോകാറുണ്ട്, ഒരുപാട് സങ്കടം ഉള്ള സമയത്തും ഒരാളോടും പറഞ്ഞറിയിക്കാൻ പറ്റാത്ത സങ്കടം ഉള്ളപ്പോഴും പിന്നെ മൂർച്ഛിച്ച അസുഖം ഉള്ള സമയത്ത് അങ്ങനെ അങ്ങനെ ചില സമയം ജീവിതത്തിൽ വന്നു പോകുന്നു,
ഈയടുത്ത് കുറച്ചുദിവസം എന്നെയും തേടി അങ്ങനെ വന്നിരുന്നു, പേരിന് ഒരു പനി എന്നാൽ ബെഡിൽ നിന്നും എഴുന്നേൽക്കാൻ പോലും സാധിക്കുന്നില്ല, ഒരു സ്പൂൺ വെള്ളം കുടിക്കാൻ സാധിക്കുന്നില്ല, ഗുളിക പോലും ചവച്ചരച്ച തിന്നു അത്രപോലും വെള്ളം ഇറക്കാൻ പറ്റുന്നില്ല, വേദനയോ ബുദ്ധിമുട്ടോ ഒന്നുമല്ല സാധിക്കുന്നില്ല അത്രതന്നെ, അപ്പോൾ പിന്നെ ഭക്ഷണം കഴിക്കുന്ന കാര്യം പറയണ്ടല്ലോ, ഞാൻ തീർത്തു എന്റെ കാലാവധി കഴിഞ്ഞു തുടങ്ങിയെന്നു തോന്നുന്നു, ചെയ്തുതീർക്കാൻ തുടങ്ങിവച്ച ഒരുപാട് കാര്യങ്ങൾ ഓരോന്നായി മുന്നിലോട്ട് വന്നു നെടുവീർപ്പിടുക മാത്രം അതേ ചെയ്യാൻ സാധിക്കുന്നുള്ളൂ, ആ സമയത്ത് ഒരുപാടു മുഖങ്ങൾ മുന്നിൽ വന്നു മറഞ്ഞു കൊണ്ടിരുന്നു എല്ലാവരെയും ഒന്ന് കാണണം എന്നു തോന്നി, എന്റെ വിവരം അറിഞ്ഞു പലരും എന്നെ വിളിക്കുന്നുണ്ട് പക്ഷേ ഫോണെടുത്ത് സംസാരിക്കാൻ പോലും സാധിക്കുന്നില്ല, എന്നാലും ചിലരോടൊക്കെ മറുപടി പറഞ്ഞു വാട്സാപ്പിലൂടെ ടൈപ്പ് മെസ്സേജ് ആയിട്ട്, ആരും എന്നെ കാണാൻ വരണ്ട ട്ടോ നല്ല പനി ഉണ്ട്, ബന്ധത്തിന്റെ ആഴം ശരിക്കും അളക്കാൻ കഴിഞ്ഞു ആ ദിവസങ്ങളിൽ, വരണ്ട എന്ന് പറഞ്ഞപ്പോൾ ആ വാക്കെല്ലാം തട്ടിക്കളഞ്ഞു ഞങ്ങൾക്കും വരുന്നെങ്കിൽ വരട്ടെ നിന്നെ കണ്ടിട്ട് തന്നെ കാര്യം എന്നു പറഞ്ഞു ഓടിവന്ന വിരലിൽ എണ്ണാവുന്ന കുറച്ചുപേർ എന്നെ അത്ഭുതപ്പെടുത്തി കളഞ്ഞു, കാരണം, പ്രതീക്ഷിക്കാത്തവരായിരുന്നു കൂടുതൽ വന്നവരും, എന്റെ കൂട്ടുകാരെ ഒന്നു പറയട്ടെ ഒരു ബന്ധത്തെയും നിസ്സാരമായി കാണരുത്, നമ്മൾ കരുതും പോലെ ആയിരിക്കില്ല നമ്മൾ പ്രതീക്ഷിക്കുന്നവരിൽ നിന്നും ആയിരിക്കില്ല നമുക്കൊരു സഹായം ലഭിക്കുന്നത്, സഹായം എന്നുദ്ദേശിച്ചത് ഒരിക്കലും പണമല്ല നമുക്ക് അത്യാവശ്യ സമയത്ത് മാറ്റിവെക്കുന്ന അവരുടെ,
എന്റെ പ്രിയ സുഹൃത്ത് ചങ്ക് എന്ന് ഞാൻ വിളിക്കുന്ന ഷാജിയുടെയും ഭാര്യയുടെയും, പിന്നെഷാഫിയുടെ പെങ്ങളുടെ വരവുമാണ്, പിന്നെ പടച്ച റബ്ബിന്റെ അനുഗ്രഹവും ആണ് ഞാനിപ്പോൾ സംസാരിക്കാൻ തന്നെ ഉള്ളത്, ഒരു സ്പൂൺ വെള്ളമിറക്കാൻ പറ്റാതെ കിടന്ന എനിക്ക് നിർബന്ധപൂർവ്വം അവർ തന്നെ നമ്മുടെ അടുക്കളയിൽ കയറി ജ്യൂസ് അടിച്ച് വഴക്ക് പറഞ്ഞു വായയിലേക്ക് ഒഴിച്ചു തന്നു, ഈ രണ്ടു കൂട്ടരും ഒരേ ക്ലാസ്സ് വെള്ളം രണ്ടുദിവസമായി തന്ന നേരം എന്റെ ഉള്ളിൽ ഒരു തണുപ്പ് അനുഭവപ്പെട്ടു.... എന്റെ കൈകാലുകളുടെ അനക്കം ഒന്നുകൂടി ഉഷാറായി,
കൂട്ടുകാരെ,.... നമ്മുടെ ചില നേരത്തെ സമീപനം, ഒരു നല്ല വാക്ക്, ചിലപ്പോൾ നമ്മുടെ കുറച്ചു സമയം ആരുടെയെങ്കിലും ഒക്കെ ജീവിതത്തിൽ വലിയ മാറ്റം ഉണ്ടാക്കും, അതുകൊണ്ട് ഒരാൾക്ക് എന്തെങ്കിലും പ്രശ്നം കേൾക്കുമ്പോൾ പിന്മാറുകയല്ല വേണ്ടത്, അത് ഞാൻ ചെയ്തില്ലെങ്കിലും അവർ ചെയ്തു കൊള്ളുമല്ലോ എന്ന് ഒരിക്കലും ചിന്തിക്കരുത് എല്ലാവരും അങ്ങനെ ചിന്തിച്ച് കഴിഞ്ഞാൽ ഭൂമിയിൽ നിന്നും നന്മയില്ലാതായി പോകും, എവിടെയെങ്കിലും ഒക്കെ നന്മയുടെ മരങ്ങൾ മുള പൊട്ടട്ടെ💕
നിസറ ഷാഫി
©nisarashaf