A

കൊഴിയുന്ന വസന്തം

ഇതളറ്റുവീണ പൂവിനിന്നോ നൊമ്പരം !
ഒരുനാൾ വസന്തത്തിൻ്റെ സൗരഭമേന്തിയവൾ !
ഉച്ചവെയിലിൻ തീഷ്ണതയിൽ മനമുരുകി 
കൊച്ചുവികൃതികളിൽ ഇതളുകൾ നുറുങ്ങി
മധുമലരുകളെ ചുംബിച്ച കാർവണ്ടിന് തേൻകുടം നീട്ടി.
മട്ടുപ്പാവിൽ വശ്യതയുടെ അലങ്കാരമായി മാറിയവൾ കൊച്ചുകിടാങ്ങൾക്കന്നു വർണ്ണക്കാഴ്ചയൊരുക്കി.
പൂങ്കാറ്റിൻ കരങ്ങൾ അവളുടെ സുഗന്ധത്തെ കവർന്നു മനം നിറഞ്ഞ നിർവൃതിയിൽ അവളെ തഴുകുമ്പോൾ 
അതിലാനന്ദമൂണ്ടു  മന്ദസ്മിതം തൂകിയവൾ.
ഒരായുഷ്കാലത്തിൻ്റെ ഓർമ്മകൾ ഉള്ളിലൊതുക്കി വേരുകൾ വേർപെട്ട് മെല്ലെ മെല്ലെ ഏകാകിയായെങ്ങോ 
യാത്ര തിരിച്ചു. ഇനിയുമൊരു വസന്തകാലത്തിലേക്കു 
മടങ്ങുവാൻ നിയോഗമുണ്ടോയെന്ന നൊമ്പരമായി......
©anandg