A

മാതൃ സ്നേഹം

കണ്ടു ഞാൻ കിളിമകളേ മൂവാണ്ടൻ മാവിൻകൊമ്പിലായി
കളകളം പെയ്യുന്ന മഴയിലും കേട്ടു ഞാൻ
നിൻ മധുരിതമാർന്നൊരാ കിളി നാദം
നിൻ കിളി കൂട്ടിലേക്ക് എത്തിനോക്കി
അപ്പൊൾ കണ്ടു ഞാൻ നിൻ മാതൃ സ്നേഹം
കിടുങ്ങുന്ന കുഞ്ഞിന് ചൂട് നൽകി നിൻ
ചിറകിൽ പകർന്നോരാ സ്നേഹം
നിൻ്റെ മാറോടണച്ചൊരാ സ്നേഹം
കാണുക മനുഷ്യ കിളി മകളെങ്കിലും
പൊൻ കുഞ്ഞിനോടള്ളരാ മാതൃ സ്നേഹം
തൻ കുഞ്ഞിൻ്റെ ഖാതകനാകുന്ന മനുഷ്യനറിയത്തൊരാ സ്നേഹം.
മാതൃ സ്നേഹം മറന്നൊരു മനുഷ്യാ
നീ ഈ പുണ്യ ഭൂമിതൻ ശാപം.

©anjanasree