കഴിഞ്ഞു പോയ കാലങ്ങൾ
തിരികെവന്നിരുന്നുവെങ്കിൽ,
നഷ്ടപ്പെട്ടുപോയ സൗഹൃദങ്ങൾ വീണ്ടെടുത്തിരുന്നെങ്കിൽ,
ചെയ്തു പോയ തെറ്റുകൾ തിരുത്തിയിരുന്നെങ്കിൽ,
എല്ലാവരോടും ഒന്ന് ക്ഷമിക്കാൻ പറ്റിയിരുന്നെങ്കിൽ,
അകന്നുപോയ കൂട്ടുകാർ അടുത്തുണ്ടായിരുന്നെങ്കിൽ,
ജീവിധത്തിൽ നിന്ന് എന്നെന്നേക്കുമായി വിട പറഞ്ഞവർ തിരികെ വന്നിരുന്നെങ്കിൽ,
മനസ്സ് നിറഞ്ഞൊന്ന് ചിരിക്കാനും കരയാനും കഴിഞ്ഞിരുന്നെങ്കിൽ,
"അറിയുമോ.. "യെന്ന ഒറ്റവാക്കിനാലെല്ലാം നിനക്ക് ഓർത്തെടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ
ഞാൻ ആണ് മോഹങ്ങൾ കൈവരിച്ച ആ ഭാഗ്യവാൻ.
©aslam1996
A