S

മൂല്യമറ്റ മനുഷ്യബന്ധങ്ങൾ....

കാലത്തിന്റെ സഞ്ചാരികളായ
മാനവരാശിക്ക്... സ്വന്തമായി ഒരു ചതുര "സ്മാർട്ട്‌ കണ്ണാടിയുണ്ട് "....📱.....
അതിനുള്ളിൽ തെളിയുന്ന അഗണ്യമാം ആപ്പുകളുമുണ്ട്....
ലോകത്തിന്റെ, "മൂലകൾ "അവിടെ സൗഹൃദമായി കോർത്തിണക്കപെടുന്നു.....
എങ്കിലോ.....
ലൈക്കിന്റെയും, കംമെന്റിന്റേയും,
ഷെയർ ന്റെയും.....മറക്കുള്ളിൽ
മൂല്യമറ്റ...ചില കാപട്യബന്ധങ്ങളും മുഖംമൂടി അണിയുന്നു......
ഹായ്....ഹലോ....പറഞ്ഞു തുടങ്ങുന്ന
"സൗഹൃദങ്ങൾ, "...
ഒടുവിൽ......
"കാമഭ്രാന്തിന്റെ ചൂടിൽ "
വഞ്ചനയുടെയും...ചതിയുടെയും...
അവിശ്വാസത്തിന്റെയും
തീക്കനൽ തീർക്കുന്നു.....
മറ്റേതോ സുഖം തേടിയലയുന്ന ചില
"അഴുകിയ " നെഞ്ചുകൾ....
താലികോർത്ത ഹൃദയം വെടിഞ്ഞ്....
നെറുകയിൽ ചാർത്തിയ കുംകുമം
വെടിഞ്ഞ് ...
കറപുരണ്ട ഇരുട്ടിൽ അഴിഞ്ഞാടുന്നു..
കളങ്കം തീണ്ടിയ ജന്തുഹൃദയങ്ങൾ
ജീവിതമെന്ന കൊച്ചരങ്ങിൽ
കാമം മൂത്തലയുമ്പോൾ.,
പൊക്കിൾകൊടി ബന്ധത്തിൻ
"ഇരകളാക്കപ്പെടുന്ന " കുഞ്ഞുങ്ങൾ
നീറി... നീറി...മരിച്ചു ജീവിക്കുന്നു....
ലജ്ജതോന്നുമീ കപടലോകത്തിനോടായ്
നിറഞ്ഞ സഹതാപമാണെനിക്....
അളവെന്ന പരിധിക്കുമപ്പുറം
സങ്കടമാണെനിക്.....



©sunithamol