A

നാം

എഴുതാം ഇനിയും ഒരുപാട്
കവിതതൻ വരികൾ.
എവിടെ തുടങ്ങണം എന്നിൽ നിന്നോ നിന്നിൽ നിന്നോ
നാമെന്ന പുഴയിൽ നിന്നോ
ഒന്നും ചൊല്ലാതെ.
ഒന്നും മൊഴിയാതെ.
ഒന്നിച്ചൊഴുകുന്ന നാമെന്ന പുഴയിൽ നിന്നോ.
അതോ വേദനകളോതും കടവിൽ നിന്നോ.
തണലിൽന്റെ മറവിൽ നിന്നോ.
കുത്തൊഴുക്കിൽ നിന്നോ.
തുടങ്ങാം ആ പൂമരചുവട്ടിൽ .
മൊട്ടിട്ട പ്രണയം വിരിഞ്ഞതവിടെ വെച്ചല്ലോ.
പൂവായ പ്രണയം കൊഴിഞ്ഞതും അവിടെയല്ലോ.
©Alidhansil