S

നേർവഴികളിലൂടെ .... 😊😊

ആരൊക്കെ നമ്മെ മനസിലാക്കാതെ പോയാലും ......
ഒറ്റപ്പെടുത്തിയാലും... കുറ്റപെടുത്തിയാലും...
നെഞ്ചാകെ കുത്തി നോവിച്ചു പരിഹസിച്ചാലും.....
വെറുപ്പിന്റെ തീക്ഷ്ണമാം നോട്ടത്താൽ
ഹൃദയം പിളർത്തിയാലുമൊക്കെ...
വെറുപ്പിന്റെ കയ്പു നുണയും മനസ്സിനോട് കൂടി പൊറുത്തു കൊണ്ട്....
......ഒരു ഹൃദയത്തെയും വഞ്ചനകളുടെ
കൂരിരുട്ടാൽ മൂടാതെ.......
സത്യസന്ധതതൻ മനോഹരമായ പ്രകാശ രശ്മികളെ മനസാകെ നിറച്ചു കൊണ്ട്.......ദുഃഖങ്ങളെയൊക്കെയും "പുഞ്ചിരികൾക്കു "കാഴ്ച വച്ചുകൊണ്ടു, ".....കൊഴിഞ്ഞങ്ങു പോവും നാൾ വരേയ്ക്കും......, "നേരിന്റെ വീഥികളിലെ" നന്മകളുടെചങ്ങാതിയായ്......ജീവിക്കണം....ഇനിയുമെത്ര ജന്മം തേടിയെത്തിയാലും......
😊😊
©sunithamol