താലി ചാർത്തും എന്റെ പുരുഷനു വരമായ്.....
പടികടന്നെത്തും വീടിൻ നിലവിളക്കായ്
അച്ഛനുമമ്മയ്ക്കും സ്വന്തം പുത്രിയായ്
കൂടപ്പിറപ്പുകൾക്കു കൂട്ടുകാരിയായ്
സുഖത്തിലും ദുഖത്തിലും തൂ വെളിച്ചമായ്.... തീരണം.... എത്ര ജന്മം ഉണ്ടാവുകിലും.....
ബാല്യവും കൗമാരവും യൗവനവും കടന്നെത്തി വരും ജരാനരകളിലും
ഒരു ഹൃദയമായ് ഒന്നായ്ചേർന്ന്....
ഒടുവിൽ.....
ഈശ്വരന് സാക്ഷിയായ്
കുംകുമം ചാർത്തി തരും നിൻ വിരലുകൾ കോർത്തുപിടിച്ചങ്ങു
ആറടി മണ്ണിലേക്കായ് മടങ്ങണം...
ഒരു പിടി ഭസ്മമായി തീർന്നുമായുമ്പോളും
ആത്മാവിലലിഞൊന്നായ് ചേർന്നങ്ങു കൊതി തീരാണ്ടു പ്രണയിക്കണം.....
നിത്യമായ്...ശുദ്ധമായ്...പുണ്യമായ്...
😘😘❤️❤️😘😘😊😊
©sunithamol
S