അന്നാ വിചനമാം വീഥിയിൽ ഞാൻ ഏകയായിരുന്നു
വഴിയോരങ്ങളിൽ തിങ്ങിനിന്ന മരങ്ങൾ -
പോലും നിശ്ചലമായിരുന്നു.
സായാഹ്നത്തിൽ കൂടു തേടി പോകുo പക്ഷികൾ പോലും
നിശ്ശബ്ദരായിരുന്നു.
ദിനംതോറും കാതോർതൊര കുയിലിൻ പാട്ട് അന്ന് ഞാൻ കേട്ടതില്ല.
ആകെയിരുൾ മൂടിയോരാ-
വഴിയോരാത്തു അന്ന് ഞാൻ ഏകയായി.
എന്നാൽ എന്നെയാരോ പിന്തുടർന്നു
തോന്നലാകുമെന്ന് കരുതി ഞാൻ മുന്നോട്ടു നീങ്ങി.
പിന്നെയുമാരോ എന്നെ പിന്തുടർന്നു
പിന്നോട്ട് നോക്കി ഞാൻ
അവിടെ ഞാൻ മാത്രമായിരുന്നു എൻ നിഴൽ മാത്രമായിരുന്നു.
പിന്നെ ഞാനെൻ നിഴലിനൊപ്പം സഞ്ചരിച്ചു ഏറെദൂരം...
പിന്നെയാരുമേ ആ വഴിയിലെന്നെ തേടിയെത്തിയിരുന്നില്ല...
©sauparnika
S