S

നിനക്കായി

നിനക്കായി പേരറിയാത്തൊരു...
നോവിനെ ഗർഭം ധരിച്ചവളാണ് ഞാൻ...
ഇരുളിന്റെ ഇടനാഴിയിൽ ഞാൻ...
ഇപ്പോഴും, നഷ്ടപെട്ട എന്നെ തിരഞ്ഞു...
കൊണ്ടിരിക്കുകയാണ്...
പിന്നോട്ടു തിരയുന്തോറും...
നിന്റെ മുഖം അട്ടഹസിച്ചു നിൽക്കുകയാണ്...
മുന്നോട്ടു പോകുന്തോറും...
നിന്റെ ഓർമകൾ എന്നെ..
കൊല്ലാതെ കൊല്ലുകയാണ്...
കരയാനാകാതെ ചിരിക്കാനാകാതെ...
ഒരുപാട് ദൂരം ഞാൻ പിന്നിട്ടിരിക്കുന്നു....
പങ്കുവെക്കുന്തോറും മൂല്യമില്ലാതാകുന്ന...
നിന്റെ ഓർമകളിൽ ഇപ്പൊഴും
മിഴിനീര് കൊണ്ട് ചിത്രങ്ങൾ നെയ്യുകയാണ്...
ഞാൻ...
എന്നെങ്കിലും തമ്മിൽ കാണുവാനായാൽ ..
ചോദിക്കാനുണ്ടൊരു കടലോളം...
പക്ഷെ നിനക്കറിയോ...
ഞാൻ ഒട്ടും മാറിയിട്ടില്ല, നിന്റെ
മുഖത്തേക് പോലും നോക്കാതെ തല
താഴ്ത്തി നിൽക്കുന്ന പൊട്ടി പെണ്ണ് തന്നെ
ആണ് ഞാൻ....
എങ്കിലും ഒന്നെനിക്ക് ചോദിക്കണം...
ഒരു സ്വപ്നത്തിലെങ്കിലും കണ്ടിരുന്നോ..
നീയെന്നെ...
©soumyakavupurakkal
©soumyakavu