P

ഒന്നാണ് നാം

ഒന്നാണ് നാം
------------------------------------
ഒന്നിൽ നിന്നു ജനിക്കുന്നു സർവ്വവും
ഒന്നായ് തന്നെ തുടരുന്നു സർവ്വവും
ഒന്നാണെന്നറിയാതെ പലപ്പോഴും
ഒന്നിലേക്ക് മടങ്ങുന്നു സർവ്വവും
ഒന്നായ് തന്നെ നീ കാണേണമെന്നത്
ഒന്ന് ചിന്തിക്കയില്ല പലപ്പോഴും
ഒന്ന് സ്നേഹിക്കാനൊന്നു കാതോർത്തിടാൻ
ഒന്ന് തോന്നുകയില്ല പലപ്പോഴും
ഒന്നിച്ചീടുകിൽ ഭൂ തന്നെ സ്വർഗ്ഗമേ
ഒന്ന് ചിന്തിച്ചു നോക്കൂ മാലോകരെ
ഒന്നു പുഞ്ചിരിച്ചിവ്വണ്ണം ചൊല്ലു നീ
ഒന്ന് തന്നെ നാം ഇപ്പോഴുമെപ്പോഴും
©akhilhari