S

ഓർമകളുടെ ചവറ്റു കുട്ട

മനസിന്റെ നിയന്ത്രണങ്ങളെ പോലും
അതിരു കടന്ന് , അഗ്നിയെപോലെ
ആളുകയാണ് ആർക്കും വേണ്ടാത്ത
ഇന്നലെകളെ...............
ഋതുക്കൾ പോലെ , കാലാവര്ഷങ്ങള്കൊപ്പം,
മാത്രമല്ലാ...... ഒരു നിമിഷ നേരത്തേക്ക് പോലും
എന്നെ വിട്ടൊഴിയാതെ പിന്തുടര്ന്നു അവ...
മുഴുവനായി പറിച്ചെറിയാൻ ഞാൻ
ശ്രെമിച്ചുവെങ്കിലും അവ എന്റെ
ആത്മാവിനോട് അത്രമേൽ അടുത്തിരിക്കുന്നു
വെറും വെള്ളക്കടലാസിൽ എഴുതി കീറിയിടാൻ
ഞാൻ എന്റെ മനസിനെ പഠിപ്പിച്ചുവെങ്കിലും
കല്ലിൽ കൊത്തിവെച്ച ശില്പി പോലെ......
എന്റെ മനസെന്ന ചവറ്റു കുട്ടയിൽ
മായാത്ത കയ്‌പേറിയ ഓർമ്മകൾ
എന്നെ വലിച്ചിഴക്കുന്നു....... ഭ്രാന്തമായി
വെറും.......................... ഭ്രാന്തമായി.
- മീനാക്ഷി. r -
©shikhaamal