കർക്കിടക മാസത്തിലെ കനത്തു പെയ്ത മഴയിൽ ⛈️⛈️കോൺക്രീറ്റ് ചെയ്തു മിനുക്കി വച്ചിരിക്കുന്ന തന്റെ മുറ്റത്ത് എങ്ങോ ഉരുളുപൊട്ടി ഒലിച്ചു വന്നു ചേർന്ന ചെളി മൂടിയപ്പോൾ
"ശോ ഈ നശിച്ച മഴ"... എന്നാ ശാപവാക്കു പറഞ്ഞുപോവുമ്പോൾ
പച്ചപ്പട്ടുടുത്ത നിത്യസത്യത്തിന്റെ നെഞ്ചകം ഉഴുതു മറിച്ചങ്ങിനെ പാതിയോളം കൊന്നിട്ടായിരുന്നു "സ്വാർത്ഥതയുടെ അടയാളങ്ങൾ" കെട്ടിപ്പടുത്തതെന്നു എന്തെ ഓർക്കാതെ പോവുന്നു...???????
ഒന്നൂർനിറങ്ങുവാൻ... മണ്ണോടു അലിയുവാൻ കഴിയാതെ നിസഹായതയോടെ പ്രളയമായി കുത്തി ഒലിക്കുന്ന" സഹനശക്തിയുടെ പ്രതിരൂപമാം" പ്രകൃതി മാതാവിൻ നോവു തിരിച്ചറിയുവാൻ മനുഷ്യ മനസിന്റെ പാഞ്ഞോടുന്ന മോഹങ്ങൾക്കു എന്തെ കഴിയാതെ പോവുന്നു???????
©sunithamol
S