A

പ്രണയം

അന്ന് ആദ്യമായി കണ്ടു നിന്നെ
എന്നുളിൽ പ്രണയം പൂവണിഞ്ഞു
പിന്നെയും പിന്നെയും കണ്ടോമേലെ
എന്നുള്ളിൽ അങ്ങനെ നീ നിറഞ്ഞു
ചേമ്പട്ട് റോസപ്പൂവുമായി എൻ പ്രണയം ഞാൻ തുറന്നുകാട്ടി
പക്ഷേ എൻ പട്ട് റോസ വലിച്ചെറിഞ്ഞ് നീ
എൻ പ്രണയത്തെ തകർത്തെറിഞ്ഞു
പിന്നെയും പിന്നെയും നിൻ നിഴലായി
കൂടെ നടുന്നു ഞാനും പ്രിയേ
നിനക്കായി ഒരു ഇലത്താലി ഞാൻ
കാത്തു വെച്ച് ഓമലെ എൻ കയ്യിലായി
പക്ഷേ പ്രിയേ നീ കഴുത്ത് നീട്ടി
അന്യൻ തൻ താലി സ്വന്തമാക്കി
എങ്കിലും എൻ പ്രിയേ പ്രാർഥിച്ചു ഞാൻ
നിൻ ജീവിതത്തിനായ് എന്നും
പക്ഷേ എൻ പ്രിയേ നീ അന്നെത്തിനായി
എൻ മുമ്പിലെത്തി കേഴുന്നെലോ
ഇന്ന് നിൻ കഴുത്ത് ശൂന്യമാണ്
അന്യൻ്റെ താലി അകന്നിരുന്നു
ഒരുവട്ടം കൂടി നിനക്കായി ഞാൻ.
എന്നിലത്താലി സമ്മാനിക്കാം
പക്ഷേ എൻ പ്രണയം തകർത്തെറിഞ്ഞ്
പോയില്ലേ പ്രിയേ അകലെയെങ്ങോ
ഒരു മുഴം കയറിൽ തുടിയാടി
വീണ്ടും എൻ പ്രണയത്തെ തോല്പിച്ചു നീ...
©anjanasree