പൊടി പുരൺട സ്ഫടികക്കുപ്പിയിൽ ഉപ്പിട്ട് വെച്ച പോലെ ഓർമകളും സ്വപ്നങ്ങളും പൂപ്പൽ ഏൽക്കാതെ സുരക്ഷിതം.ഒന്നുപൊടി തട്ടിയാൽ കാണാ൦ നീളത്തിലുള്ളതും കുറുവയായതും മെലിഞ്ഞതും ഉരുണ്ടതും ചെരിഞ്ഞതും അമർന്നതു൦ എന്നുവേണ്ട ചേരട്ടകളെ പോലെ ചുരുണ്ടതും ഞാഞ്ഞൂല് പോലെ നിവർന്നതും എല്ലാം.ഓർമ്മകൾക്ക് ,തൻറെ മാസ്മരിക ഭംഗിയിൽ ലയിച്ചിരിക്കുന്ന ചകോരത്തെ പ്രണയാതുരനാക്കുന്ന ചന്ദ്രനെപ്പോലെ, നമ്മെ മായാലോകത്തേക്ക് കൊണ്ടിരുത്താൻ പ്രത്യേകം ഒരു കഴിവാണ് .അതിൻറെ വർണ്ണമുള്ളതും നിറം മങ്ങിയതും നിറമേതുമില്ലാത്തതുമായ താളുകൾ മറിക്കുമ്പോൾ ഓരോ വരികളെയും ഒന്ന് തലോടാനുള്ള വെമ്പലിൻറെ ആന്തലിൽ ഹൃദയം പിടച്ചുകൊണ്ട് വിരലൊന്ന് മെല്ലെ അനക്കുംപോകുമ്പോഴേക്കും കണ്ണുകളിൽ നിന്ന് ആഹാരം ഉപ്പു രസവും കയ്പുരസവും ഒന്നിച്ചു കലർന്ന നീർത്തുള്ളികൾ ഉതിർന്നു തുടങ്ങും .പിന്നെ അതങ്ങ് അടച്ചുവെച്ച് മനസ്സിനെ ശാന്തമാക്കാനെന്ന വ്യാജേന ഇനിയും നാളെകളുണ്ടല്ലോ എന്ന് സമാധാനിച്ച് സ്വപ്നങ്ങൾ നെയ്തു തുടങ്ങും.അവക്ക് കടലാസുകൊണ്ട് ഉണ്ടാക്കിയ വർണ്ണപക്ഷിയുടെ രൂപം നൽകും .കുറേക്കാലം പറന്നുയരാൻ കൊതിച്ച് തങ്ങളുടെ ചിറകിൻ ആവശ്യത്തിന് വലിപ്പം ഇല്ലെന്ന് കാണുമ്പോൾ ദുഃഖത്താൽ അവകൾ സ്വയം ഒരുക്കിയ ചിതയിൽ ഒടുങ്ങാൻ ശ്രമിച്ച കത്തിച്ചുവെച്ച തീനാളങ്ങളെ പുൽകാൻ വേണ്ടി അതിലേക്ക് അടുക്കുമ്പോഴും വേണ്ടെന്നു പറഞ്ഞു പിടിച്ചുവെക്കാൻ തുനിയാറില്ല.ഫീനിക്സ് പക്ഷികളെപ്പോലെ അവ വീണ്ടും ഉയർത്തെഴുന്നേറ്റ് പറന്ന് മേഘങ്ങളെ ചുംബിക്കും എന്ന് പ്രതീക്ഷ ഉള്ളതുകൊണ്ട് തന്നെ ...
©wavyme
W